സൗദിയില്‍ 4.24 കോടിയുടെ തട്ടിപ്പ്; തിരുവനന്തപുരം സ്വദേശിക്കെതിരെ പരാതിയുമായി ലുലു ഗ്രൂപ്പ്

webtech_news18
റിയാദ്; സൗദിയില്‍ ലുലു ഗ്രൂപ്പില്‍ നിന്ന് 4.24 കോടി രൂപയുടെ വെട്ടിപ്പ് നടത്തി തിരുവനന്തപുരം സ്വദേശി മുങ്ങിയെന്നു പരാതി.മുറബ്ബ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാനേജരായിരുന്ന കഴക്കൂട്ടം ശാന്തിനഗര്‍ സാഫല്യത്തില്‍ ഷിജു ജോസഫിനെതിരെയാണ് പരാതി.


നാലു വര്‍ഷമായി ലുലുവില്‍ ജോലി ചെയ്യുന്ന ഷിജു വിതരണക്കാരില്‍നിന്നു സ്ഥാപനമറിയാതെ വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങി മറിച്ചുവിറ്റാണു പണം തട്ടിയത്. വ്യജ സീലുകള്‍ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.

എന്നാല്‍ സാധനങ്ങള്‍ വാങ്ങിയതിന്റെ ബില്ലുകള്‍ അക്കൗണ്ട്‌സില്‍ എത്തിയപ്പോഴാണു തട്ടിപ്പ് പുറത്തായത്. എന്നാല്‍ അപ്പോഴേയ്ക്കും ഇയാള്‍ രാജ്യം വിട്ടിരുന്നു.ഇയാള്‍ക്കെതിരെ ലുലു ഗ്രൂപ്പ് റിയാദിലെ ഇന്ത്യന്‍ എംബസിക്കും ഡിജിപി, സിറ്റി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്കും പരാതി നല്‍കി. 
>

Trending Now