തിരുമ്മൽ കേന്ദ്രത്തിന്‍റെ മറവിൽ പെൺവാണിഭം; രണ്ടുപേർ അറസ്റ്റിൽ

webtech_news18
തിരുമല്‍ കേന്ദ്രത്തിന്റെ മറവില്‍ നടത്തിയിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തി രണ്ട് പേരെ അറസ്റ്റ് ചെയ്തു. നടത്തിപ്പുകാരാണ് ഹരിയാന പൊലീസിന്റെ പിടിയിലയാത്. നേരത്തെ ഇതേ കേസിൽ പതിനാലുപേർ ഗുരുഗ്രാമിൽ അറസ്റ്റിലായിരുന്നു.ഹരിയാനയിലെ ഗുരുഗ്രാമിലാണ് തിരുമ്മൽ കേന്ദ്രത്തിന്റെ മറവിൽ‌ പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്.


തിരുമല്‍ കേന്ദ്രത്തില്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥനെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി രണ്ട് സ്ത്രീകളെ പരിചയപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഉടന്‍തന്നെ ഇയാള്‍ മറ്റ് പോലീസ് സംഘത്തെ വിവരം അറിയിക്കുകയും ഇവര്‍ എത്തി കേന്ദ്രം പരിശോധിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
>

Trending Now