TRENDING:

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Last Updated:

വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് പൊലീസിനോട് വെളിപ്പെടുത്തി. ഗര്‍ഭനിരോധന ഗുളിക നല്‍കിയായിരുന്നു പീഡനം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍.
advertisement

തിരുവനന്തപുരം പേട്ട സ്വദേശി ജയേഷ് ആണ് പൊലീസിന്റെ പിടിയിലായത്. പോക്‌സോ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് പൊലീസിനോട് വെളിപ്പെടുത്തി. സ്ഥിരമായി ഗര്‍ഭനിരോധന ഗുളിക നല്‍കിയായിരുന്നു പീഡനം.

Also Read 'ഗര്‍ഭിണിയായ ഭാര്യ'യെ വിവാഹദിനത്തില്‍ പരിചരിച്ച് നവവരന്‍! ഞെട്ടിത്തരിച്ച് വധുവിന്റെ ബന്ധുക്കൾ

കഴിഞ്ഞ ദിവസം സംശയകരമായ സാഹചര്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്കൊപ്പം യുവാവിനെ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.

advertisement

Also Read ദൃശ്യം' മോഡല്‍ കൊലപാതകം; ബിജെപി നേതാവും മൂന്നു മക്കളും അറസ്റ്റില്‍

ട്യൂഷന്‍ ഉണ്ടെന്നു പറഞ്ഞാണ് പെണ്‍കുട്ടി പലപ്പോഴും വീട്ടില്‍ നിന്നിറങ്ങുന്നതെന്നും പൊലസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍