'കുഞ്ഞിക്ക....സിനിമയുടെ മാന്ത്രിക വിളി സഹിക്കാനാവാതെ സിനിമയുടെ ഓരങ്ങളിൽ വന്നടിഞ്ഞ ഒരാൾ'

webtech_news18
സിനിമയുടെ മാന്ത്രികവിളി സഹിക്കാനാവാതെ കോടമ്പാക്കത്തേക്ക് എത്തിയ ഒരാളായിരുന്നു കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞിക്ക. വെറുതെ ഒരു ഭാര്യ അടക്കം ഒരുപിടി സിനിമകളിൽ അഭിനയിച്ചു. ഇന്ന് സത്യൻ അന്തിക്കാടിന്റെ സിനിമയുടെ സെറ്റിൽവച്ച് കുഴഞ്ഞുവീണ് കുഞ്ഞ് മുഹമ്മദ് അന്തരിച്ചു. കുഞ്ഞിക്കയെ ഓർത്തെടുക്കുകയാണ് തിരക്കഥാകൃത്ത് കെ. ഗീരീഷ് കുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.

'കുഞ്ഞുമുഹമ്മദ്ക്കയെ ആദ്യം കാണുന്നത് വെറുതെ ഒരു ഭാര്യയിൽ ഒരു കുഞ്ഞു വേഷത്തിൽ അഭിനയിക്കാൻ വരുമ്പോഴാണ്. പിന്നെ മൂന്ന് നാല് പടങ്ങളിൽ കൂടെയുണ്ടായിരുന്നു.
സ്വപ്ന സഞ്ചാരി നടക്കുമ്പോൾ കമൽ സാർ കുഞ്ഞിക്കയുടെ കഥ പറഞ്ഞു.
ഗൾഫിലേയ്ക്ക് പോയി സിനിമയുടെ വിളി സഹിക്കാൻ വയ്യാതെ വീട്ടുകാരറിയാതെ ചെന്നൈയിൽ വന്ന് താമസിച്ച ആ ജീവിതം സിനിമയുടെ ഓരങ്ങളിൽ സിനിമയുടെ മാന്ത്രിക വിളി സഹിക്കാനാവാതെ വന്നടിഞ്ഞ ഒരു കൂട്ടം പേരിൽ ഒരാളുടേതുമായിരുന്നു.
ട്രങ്ക് ബുക്ക് ചെയ്ത് നാട്ടിലേക്ക് വിളിക്കുമ്പോൾ കേട്ട ബി.ജി.എമ്മിലെ തമിഴ് പാട്ടിൽ നിന്ന് വീട്ടുകാർ സത്യം അറിഞ്ഞെങ്കിലും കുഞ്ഞിക്ക കുലുങ്ങിയില്ല.
ഇന്ന് സത്യേട്ടന്റെ സെറ്റിൽ കുഴഞ്ഞ് വീഴും വരെ ആ സിനിമാ പ്രേമം തുടർന്നു.
കുഞ്ഞിക്കാ... പ്രണാമം
ആദരം
മരണാനന്തരവും തുടരുന്ന സ്നേഹവും!'
>

Trending Now