കണ്ണടച്ച് കുസൃതിച്ചിരിയുമായി അല്ലിമോൾ; നാലാം പിറന്നാളിന് മകളുടെ ചിത്രം പങ്കുവെച്ച് പൃഥ്വി

webtech_news18 , News18
പൃഥ്വിരാജിന്റെ മകൾ അലംകൃതയ്ക്ക് നാലാം പിറന്നാൾ. മകളുടെ ചിത്രത്തിനൊപ്പം പൃഥ്വി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. എന്റെ സൂര്യപ്രകാശത്തിന് സന്തോഷ ജന്മദിനം. നാലു വയസ് ആകുന്നു. ദാദയ്ക്കും മമ്മയ്ക്കും വിശ്വസിക്കാനാകുന്നില്ല. എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും നന്ദി- അലംകൃതയുടെ ചിത്രത്തിനൊപ്പം പൃഥ്വി ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നു.ജീൻസും ടീഷർട്ടും ധരിച്ച് കണ്ണടച്ച് ചിരിച്ചിരിക്കുന്ന അലംകൃതയുടെ ചിത്രമാണ് പൃഥ്വി പങ്കുവെച്ചിരിക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് അലംകൃതയുടെ മുഖം കാണുന്ന തരത്തിലുള്ള ഫോട്ടോ പൃഥ്വി പങ്കുവെയ്ക്കുന്നത്. മകളുടെ ജീവിതത്തിലെ എല്ലാ സുപ്രധാന ദിനങ്ങളെ കുറിച്ചും പൃഥ്വിരാജും ഭാര്യ സുപ്രിയയും ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്.


എന്നാൽ മകളുടെ സ്വകാര്യത മാനിച്ച് ചിത്രങ്ങൾ അധികം പുറത്തുവിടാറില്ല. പങ്കുവെയ്ക്കുന്ന ചിത്രങ്ങളാകട്ടെ അലംകൃതയുടെ മുഖം മറയുന്ന തരത്തിലുള്ളതുമായിരിക്കും. അതുകൊണ്ട് തന്നെ അലംകൃതയുടെ ചിത്രങ്ങൾ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
>

Trending Now