- News18 Malayalam
- Last Updated: June 3, 2020, 11:40 AM IST
തെലുങ്കു നടൻ ജൂനിയർ എൻടിആറിനെ അറിയില്ലെന്ന് പറഞ്ഞതിന്റെ പേരിൽ നടി മീര ചോപ്രയ്ക്ക് സോഷ്യൽ മീഡിയയിൽ അസഭ്യവർഷം. നടന്റെ ആരാധകരാണ് നടിയെ അവഹേളിക്കുന്നത്.
ട്വിറ്ററിൽ ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയായിലായിരുന്നു ജൂനിയർ എൻടിആറിനെ അറിയില്ലെന്ന് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ആരാധകർ രംഗത്തെത്തിയത്.
ജൂനിയർ എൻടിആറിനെ കുറിച്ച് പറയൂ എന്ന ചോദ്യത്തിന്, തനിക്ക് അദ്ദേഹത്തെ അറിയില്ലെന്നും അദ്ദേഹത്തിന്റെ ആരാധികയല്ലെന്നുമായിരുന്നു മീര ചോപ്രയുടെ മറുപടി. ഇതാണ് നടന്റെ ആരാധകരെ പ്രകോപിപ്പിച്ചത്.
ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സഹായവുമായി ടോവിനോ തോമസ്; നന്ദി പറഞ്ഞ് ടി.എൻ.പ്രതാപൻ എംപി
സോഷ്യൽമീഡിയിലെ നിർദോശമായ ട്രോളുകൾക്കപ്പുറം ബലാത്സംഗ ഭീഷണിയും വധഭീഷണിയും വരെ നടിക്ക് നേരെ ഉയർന്നു. ഇതോടെ പ്രതികരണവുമായി മീരയും രംഗത്തെത്തി.
തനിക്കെതിരെ അസഭ്യവർഷവും ഭീഷണിയും നടത്തിയവരുടെ കമന്റിന്റെ സ്ക്രീൻഷോട്ട് എടുത്ത് ഹൈദരാബാദ് സൈബർ സെല്ലിന് പരാതി നൽകിയതാരം, ഈ അക്കൗണ്ടുകൾ സസ്പെന്റ് ചെയ്യണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെടുകയും ചെയ്തു.
കുപ്പിയിൽ ലേബലൊട്ടിക്കാൻ ആളില്ല; എറണാകുളത്തു മദ്യ വിതരണം വൈകാൻ കാരണം ഇതാണ്
മറ്റൊരു ട്വീറ്റിൽ ജൂനിയർ എൻടിആറിനെ ടാഗ് ചെയ്ത നടി ആരാധകരുടെ ആക്രമണത്തെ കുറിച്ചും നടി പറയുന്നു. താങ്കളെക്കാൾ മഹേഷ് ബാബുവിനെ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞതിന്റെ പേരിലാണ് ഈ രീതിയിലുള്ള ആക്രമണം നേരിടേണ്ടി വന്നതെന്നും, ഇത്തരം ആരാധകരുള്ളതിൽ താങ്കൾ അഭിമാനിക്കുന്നുണ്ടോയെന്നും മീര ചോപ്ര ട്വീറ്റിൽ ചോദിക്കുന്നു.
മറ്റൊരു ട്വീറ്റിൽ ജൂനിയർ എൻടിആറിന്റെ ആരാധികയല്ലെന്ന് പറഞ്ഞാൽ, ബലാത്സംഗവും കൊലപാതകവും കൂട്ടബലാത്സംഗവും നേരിട്ടേക്കാമെന്ന് പെൺകുട്ടികളോടായി മീര ചോപ്ര പറയുന്നു. താരത്തിന്റെ പേര് കളയുകയാണ് ഈ ആരാധകർ ചെയ്യുന്നതെന്നും നടി തുറന്നടിച്ചു.
മീരയെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തുണ്ട്. #WeSupportMeraChopra ഇതിനകം ട്വിറ്ററിൽ ട്രെന്റിങ്ങാണ്. അതേസമയം, തന്റെ പേരിൽ ആരാധകർ നടത്തുന്ന അക്രമത്തിൽ ജൂനിയർ എൻടിആറിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.