
- News18 Malayalam
- Last Updated: February 27, 2022, 19:53 IST
കൊച്ചി: ദീപക് ദേവിന്റെ (Deepak Dev) സംഗീതത്തില്‍ ഹരിശങ്കറിന്റെ (Harishankar) ശബ്ദവും വിനായക് ശശികുമാറിന്റെ (Vinayak Sasikumar) വരികളും; സംഗീത പ്രേമികളെ സംബന്ധിച്ചിടത്തോളം വലിയ വിരുന്നുതന്നെയാകുമെന്ന കാര്യത്തിൽ സംശയമില്ല. മൂന്ന് പേരും കൂടി ഒന്നിച്ച ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുന്നത്. The Front Row Productions- ന്റെ ബാനറില്‍ നവാഗതനായ ബിബിന്‍ കൃഷ്ണ (Bibin Krishna) എഴുതി, സംവിധാനം ചെയ്യുന്ന 21 ഗ്രാംസ് (21 Grams) എന്ന ചിത്രത്തിനായിട്ടാണ് ഈ സ്വപ്ന തുല്യ കോംബോ ഒന്നിക്കുന്നത്.
ചിത്രത്തിലെ ആദ്യഗാനമായ 'വിജനമാം താഴ്വാരം' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ ടൈറ്റില്‍ ഗാനമായിട്ടാണ് വിജനമാം താഴ്വാരം ഒരുങ്ങിയിരിക്കുന്നത്. കെ എസ് ഹരിശങ്കറും ദീപക് ദേവിനെയുമാണ് ഗാനരംഗത്തില്‍ കാണിച്ചിരിക്കുന്നത്. സിനിമയിലെ ചില ദൃശ്യങ്ങളും ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായി ചിത്രത്തിന്റെ റിലീസ് തീയതിയും ഗാനത്തിനൊപ്പം പുറത്തുവിട്ടു. മാര്‍ച്ച് 18 നാണ് അനൂപ് മേനോന് നായകനാവുന്ന ചിത്രം റിലീസ് ചെയ്യുന്നത്.
Also Read- \1\6Fans show | സൂപ്പർതാര ഫാൻസ് ഷോകൾ ക്രമസമാധാന പ്രശ്നമാകുന്നുവോ? നിർത്തലാക്കാൻ ആലോചനയുമായി തിയെറ്ററുടമകൾ
നിരവധി പ്രത്യേകതകളുള്ള ചിത്രത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന് എത്തുന്നത്. അനൂപ് മേനോന് പുറമേ, ലെന, സംവിധായകന് രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്, നന്ദു, ശങ്കര്‍ രാമകൃഷ്ണന്, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Also Read- CBI 5 | ചുരുൾ അഴിക്കാൻ 'അയ്യര്‍'ക്കൊപ്പം വീണ്ടും 'വിക്രം'; സിബിഐ സെറ്റിൽ ജഗതി എത്തി
'ബ്രോ ഡാഡി' എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നല്കുന്ന ചിത്രംകൂടിയാണിത്. ജിത്തു ദാമോദര്‍, അപ്പു എന്‍ ഭട്ടതിരി എന്നിവര്‍ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ 'മാലിക്' എന്ന ചിത്രത്തിലൂടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമന് ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.
വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, മേക്ക് അപ്പ് പ്രദീപ് രംഗന്, പ്രോജക്ട് ഡിസൈനര്‍ നോബിള്‍ ജേക്കബ്, പി.ആര്.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.