നടി പായൽ ചക്രവർത്തി ഹോട്ടല്‍ മുറിയിൽ മരിച്ച നിലയിൽ

webtech_news18 , News18
കൊൽക്കത്ത: പ്രമുഖ ബംഗാളി നടി പായൽ ചക്രവർത്തിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു.സിലിഗുരിയിലെ ഹോട്ടൽ മുറിയിലാണ് പായലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊൽക്കത്ത സ്വദേശിനിയായ പായൽ ചൊവ്വാഴ്ച രാത്രിയാണ് സിലിഗുരി ചർച്ച് റോഡിലെ ഹോട്ടലിൽ മുറിയെടുത്തത്. ബുധനാഴ്ച രാവിലെ ഷൂട്ടിംഗിനായി ഗാങ്ടൊക്കിലേക്ക് പോകുമെന്ന് നടി പറഞ്ഞിരുന്നതായി ഹോട്ടൽ ജീവനക്കാർ പറയുന്നു.


അടുത്ത ദിവസം നടി പുറത്തുപോയിട്ടില്ലെന്ന മ നസിലാക്കിയ ജീവനക്കാർ തട്ടി വിളിച്ചിട്ടും മറുപടി ഇല്ലാതിരുന്നതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി റൂം പരിശോധിച്ചപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.കേലോ ആണ് പായലിന്റെ വരാനിരിക്കുന്ന ചിത്രം. 2017ൽ പ്രമുഖ ബംഗാളി താരം ദേവിനൊപ്പം കോക്ക്പിറ്റ് എന്ന ചിത്രത്തിലും പായൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും അവർ അഭിനയിച്ചിട്ടുണ്ട്.
>

Trending Now