‌‌ദിലീപ്- ബി. ഉണ്ണികൃഷ്ണൻ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

webtech_news18
നടൻ  ദിലീപും സംവിധായകൻ ബി. ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം തുടങ്ങി. ഹിന്ദിയിൽ നിരവധി ഹിറ്റുകൾ നിർമിച്ചിട്ടുള്ള വയാകോം 18 മോഷൻ പിക്ചേഴ്സിന്റെ ആദ്യ മലയാള ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ബി. ഉണ്ണികൃഷ്ണൻ തന്നെയാണ്. ഏറെ പ്രത്യേകതകളുള്ള ഒരു അഭിഭാഷകന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്. മംമ്ത മോഹൻദാസും പ്രിയ ആനന്ദുമാണ് നായികമാർ. ക്രിസ്മസിന് റിലീസായിട്ടാകും ചിത്രം തീയേറ്ററുകളിൽ എത്തുകദിലീപും ഉണ്ണികൃഷ്ണനും ഒന്നിക്കുന്നുവെന്ന് നേരത്തെ തന്നെ പ്രചരണമുണ്ടായിരുന്നു. എന്നാൽ രണ്ടുപേരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. മൈ ബോസ്, ടു കൺട്രീസ് എന്ന സൂപ്പർഹിറ്റ് ചിത്രങ്ങളൾക്ക് ശേഷം ദിലീപിന്റെ നായികയായി മംമ്ത എത്തുന്ന ചിത്രമാണിത്. പൃഥ്വിരാജ് ചിത്രമായ എസ്രയിലൂടെ മലയാളത്തിലെത്തിയ തെന്നിന്ത്യൻ താരം പ്രിയാ ആനന്ദിന്റെ മലയാളത്തിലെ മൂന്നാമത്തെ ചിത്രമാണിത്.


വില്ലന് ശേഷം ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മോഹൻലാൽ നായകനായ വില്ലൻ ബോക്സോഫീസിൽ വിജയം നേടിയിരുന്നു. കടുത്ത നെഗറ്റീവ് റിവ്യുകളെ അതിജീവിച്ചായിരുന്നു വില്ലൻ വിജയം നേടിയത്. പതിവ് വില്ലന്‍ നായക സങ്കല്‍പങ്ങളില്‍ നിന്ന് വഴിമാറി നടന്ന ചിത്രമായിരുന്നു വില്ലന്‍. ചലച്ചിത്ര പ്രേക്ഷകരും ചിത്രത്തെ ഏറെ പ്രകീര്‍ത്തിച്ചിരുന്നു. യൂട്യൂബിലും വില്ലൻ ഹിറ്റായിരുന്നു. മറ്റു ഭാഷകളിലേക്കുള്ള മൊഴിമാറ്റത്തിനും നല്ല സ്വീകരണം ലഭിച്ചു.കമ്മാരസംഭവത്തിന് ശേഷം പ്രൊഫസർ ഡിങ്കനിലാണ് ദിലീപ് അഭിനയിച്ചത്. പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നമിത പ്രമോദാണ് നായിക. 
>

Trending Now