ഉദ്ഘാടന തുക മുഴുവൻ ദുരിതാശ്വാസ നിധിയിലേക്ക്;വീണ്ടും കൈത്താങ്ങായി ദുൽഖര്‍

Gowthamy GG , News18
പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന് കൈത്താങ്ങുമായി വീണ്ടും എത്തിയിരിക്കുകയാണ് യുവ താരം ദുൽഖർ സൽമാൻ. ഒരു ഉദ്ഘാടനച്ചടങ്ങിനിടെയാണ് താരം ആരാധകരെ സാക്ഷിയാക്കി ദുരിതാശ്വാസ നിധിയിലേക്ക് വീണ്ടും സംഭാവന ചെയ്യുമെന്ന കാര്യം അറിയിച്ചത്.നേരത്തെ 25 ലക്ഷം രൂപ മമ്മൂട്ടിക്കൊപ്പം ചേർന്ന് ദുൽഖർ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. ദുൽഖർ പത്ത് ലക്ഷവും മമ്മൂട്ടി പതിനഞ്ച് ലക്ഷവുമാണ് നൽകിയത്.


കരുനാഗപ്പള്ളിയിൽ ഒരു സ്വർണക്കടയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ദുൽഖർ വീണ്ടും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന കാര്യം പ്രഖ്യാപിച്ചത്. ഉദ്ഘാടനത്തിന് തനിക്ക് ലഭിക്കുന്ന മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നാണ് ദുൽഖർ പ്രഖ്യാപിച്ചത്.

>

Trending Now