സസ്പെൻസ് നിറച്ച് ഫഹദിന്റെ 'വരത്തൻ' ട്രെയിലർ

webtech_news18
അമൽ നീരദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം വരത്തന്റെ സസ്പെൻസ് നിറച്ച ട്രെയിലർ പുറത്തിറങ്ങി. മായാനദിയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയാണ് നായിക. നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു.ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ചിത്രമാണ് വരത്തൻ. അമൽനീരദിന്റെ ഉടമസ്ഥതയിലുള്ള എ.എൻ.പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വാഗമൺ, ദുബായ് എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷൻ.

ചിത്രത്തിൽ രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് ഫഹദ് എത്തുന്നത് എന്നാണ് സൂചന. 'പറവ'യുടെ ഛായാഗ്രാഹകൻ ലിറ്റിൽ സ്വയമ്പാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹർഷൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. സംഗീതം സുഷിൻ ശ്യാമും കൈകാര്യം ചെയ്യുന്നു.അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസാണ് അണിയറയിലൊരുങ്ങുന്ന ഫഹദിന്റെ മറ്റൊരു ചിത്രം. 
>

Trending Now