ജൂഡി ഗാർലന്റിന്റെ ആ മാന്ത്രിക ചെരുപ്പുകൾ കിട്ടി; 13 വർഷത്തിന് ശേഷം

webtech_news18
അന്തരിച്ച അമേരിക്കൻ നടിയും ഗായികയുമായിരുന്ന ജൂഡി ഗാർലന്റിന്റെ മോഷണം പോയ മാന്ത്രിക ചെരുപ്പുകൾ കണ്ടെത്തി. 13 വർഷം മുമ്പ് മോഷണം പോയ ചെരുപ്പുകളാണ് കണ്ടെത്തിയത്. ചുവന്ന് വൈരക്കല്ലുകള്‍ പതിച്ച ചെരുപ്പുകളാണ് മിനി സോട്ടയിലെ മ്യൂസിയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടത്. തന്റെ ചിത്രത്തില്‍ ജൂഡി ഗാര്‍ലാന്റ് ഇതേ ചെരുപ്പുകള്‍ ഉപയോഗിച്ചിരുന്നു. 1939ല്‍ പുറത്തിറങ്ങിയ ദി വിസാര്‍ഡ് ഓഫ് ഓസ് എന്ന ചിത്രത്തിലാണ് ചെരുപ്പുകളും താരമായത്.മ്യൂസിയത്തിന്റെ ജനാല തകര്‍ത്ത് 2005ലാണ് കോടികള്‍ വിലവരുന്ന ചെരുപ്പുകള്‍ മോഷ്ടാക്കൾ അപഹരിച്ചത്. ചെരുപ്പുകള്‍ കണ്ടെത്തുന്നവര്‍ക്കായി ഒരു മില്യണ്‍ ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് അന്ന് ഒരു ആരാധകൻ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷവും ചെരുപ്പ് കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ആരാധകൻ പ്രഖ്യാപനം പിന്‍വലിച്ചിരുന്നു.‌ എന്നാല്‍ ചെരുപ്പ് കണ്ടെടുത്തു എന്നാല്ലാതെ മറ്റ് വിവരങ്ങള്‍ ഒന്നും അധികൃത‌ർ പുറത്ത് വിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് എഫ്.ബി.ഐ ഏജന്റ് വ്യക്തമാക്കി.


 
>

Trending Now