കുഞ്ഞതിഥിക്കായി കാത്ത് മീനാക്ഷി; കാവ്യ അമ്മയാകാനൊരുങ്ങുന്നു

webtech_news18 , News18
വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിന്ന നടി കാവ്യ മാധവനെ കുറിച്ച് ആർക്കും അധികമൊന്നും അറിയില്ലായിരുന്നു. സിനിമ ഉപേക്ഷിച്ച് മുഴുവൻ സമയവും കുടുംബത്തിനൊപ്പം ചെലവിടുകയാണ് കാവ്യ എന്നാണ് പുറത്തു വന്നിരുന്ന വിവരങ്ങൾ. ഇപ്പോഴിതാ കാവ്യ അമ്മയാകാനൊരുങ്ങുന്നു എന്ന് കാവ്യയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു.കാവ്യ ഗർഭിണിയാണ്. ദിലീപും കാവ്യയും വളരെ സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേൽക്കാൻ കാത്തിരിക്കുകയാണ് ഇരുവരുടെയും കുടുംബങ്ങൾ. കാവ്യയുടെ കുടുംബ സുഹൃത്ത് പറഞ്ഞതായാണ് വാർത്തകൾ.


2016 നവംബർ 25നായിരുന്നു കാവ്യ മാധവനും ദിലീപും തമ്മിൽ വിവാഹിതരായത്. ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾക്കിടെയായിരുന്നു വിവാഹം.
>

Trending Now