'കേക്ക് വേണോ?' അര്‍ദ്ധരാത്രിയില്‍ മമ്മൂട്ടിയെ ഞെട്ടിച്ച് ആരാധകര്‍; ആരാധകരെ ഞെട്ടിച്ച് താരം

webtech_news18
കൊച്ചി: പിറന്നാള്‍ ദിനത്തില്‍ മമ്മൂക്കയെ ഞെട്ടിച്ച് ആരാധകരും ആരാധകരെ ഞെട്ടിച്ച് മമ്മൂക്കയും.വെള്ളിയാഴ്ച പുലര്‍ച്ചെ പനമ്പള്ളി നഗറിലെ വീട്ടിലെത്തി പ്രിയതാരത്തിന് ആശംസകള്‍ നേര്‍ന്നാണ് ഒരു കൂട്ടം ആരാധകര്‍ മമ്മൂട്ടിയെ ഞെട്ടിച്ചത്. എന്നാല്‍ ആശംസകള്‍ നേര്‍ന്നവര്‍ക്ക് കേക്ക് നല്‍ക് മമ്മൂട്ടിയും ഞെട്ടിച്ചു


67-ാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിയുടെ വീട്ടിലേക്ക് പുലര്‍ച്ചെയാണ് 'ഹാപ്പി ബെര്‍ത്ത്‌ഡേ മമ്മൂക്ക' എന്ന ആശംസകളുമായി ഒരു കൂട്ടം യുവാക്കളെത്തിയത്.ശബ്ദം കേട്ട് കതക് തുറന്ന് പുറത്തെത്തിയ മമ്മൂട്ടി ചെറുപ്പാക്കരെ കൈവീശി കാണിച്ചു. ഇതിനിടെ പിറന്നാള്‍ കേക്ക് വേണോ എന്നും മമ്മൂട്ടി യുവാക്കളോട് ചോദിച്ചു. വേണമെന്നായി ആരാധകര്‍. ഇതോടെ വീട്ടിനകത്തേക്ക് പോയ മമ്മൂക്ക കേക്കുമായി മടങ്ങിയെത്തുകയായിരുന്നു.
>

Trending Now