'എങ്കില്‍ എന്നോടു പറ എലിപ്പനിക്കുള്ള ഡോക്‌സിസൈക്ലിന്‍ കഴിച്ചൂന്ന്...' ബോധവത്ക്കരണ ട്രോള്‍ ഷെയര്‍ ചെയ്ത് മോഹന്‍ലാല്‍

webtech_news18
തിരുവനന്തപുരം: പൊലീസിനു പിന്നാലെ ബോധവത്ക്കണത്തിന് പി.ആര്‍.ഡി പുറത്തിറക്കിയ 'ട്രോള്‍' ഏറ്റെടുത്ത് സാക്ഷാല്‍ മോഹന്‍ലാല്‍.എലിപ്പനിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് പുറത്തിറക്കിയ ട്രോള്‍ ആണ് മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.


മോഹന്‍ലാല്‍ നായകനായെത്തിയ വന്ദനം എന്ന സിനിമയിലെ രംഗമാണ് പി.ആര്‍.ഡി ബോധവത്ക്കരണ ട്രോളിനായി തെരഞ്ഞെടുത്തത്.

'എങ്കില്‍ എന്നോടു പറ ഐ ലവ്യൂന്ന്... എന്ന ഡയലോഗാണ് എലിപ്പനിക്കെതിരായ ട്രോള്‍ ആക്കി മാറ്റിയിരിക്കുന്നത്. മോഹന്‍ലാല്‍ ഷെയര്‍ ചെയ്ത ട്രോളിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. 

 
>

Trending Now