സ്റ്റൈലിഷ് ലുക്കിൽ രജനി; പേട്ട ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി

webtech_news18
ആരാധകരെ ത്രസിപ്പിക്കുന്ന വിധത്തിൽ കിടിലൻ ലുക്കിൽ വീണ്ടും സ്റ്റൈൽ മന്നൻ എത്തുന്നു. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേട്ട എന്ന ചിത്രത്തിന്‍റെ ഫസ്റ്റലുക്ക് മോഷൻ പോസ്റ്ററിൽ കിടിലം ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം സ്റ്റൈലീഷ് ലുക്കിൽ രജനി എത്തുമ്പോൾ വലിയ താരനിരയാണ് എത്തുന്നത്.

സൺ പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ മാസ് ബി.ജി.എമ്മോടെയാണ് പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്. ബോളിവുഡ് താരം നവാസുദ്ധിൻ സിദ്ധിഖി , മക്കൾ ശെൽവൻ വിജയ് സേതുപതി, തൃഷ, സിമ്രാൻ , മേഘ പ്രകാശ് എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. 
>

Trending Now