പ്രേക്ഷകരെ ഞെട്ടിച്ച് അമല പോൾ; ആടൈ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Gowthamy GG , News18
ആരാധകരെയടക്കം ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് നടി അമലപോൾ. അമലപോളിനെ നായികയാക്കി രത്നകുമാർ സംവിധാനം ചെയ്യുന്ന ആടൈ എന്ന ചിത്രത്തിലൂടെയാണ് അമല എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുകയാണ്. പോസ്റ്ററിൽ അമലയുടെ അത്ഭുതപ്പെടുത്തുന്ന മേക്കോവറാണ്.മൃഗീയമായി ആക്രമിക്കപ്പെട്ട് ശരീരത്തിൽ മുറിവുകളുമായി അർധനഗ്നയായി സഹായത്തിനായി കരയുന്ന അമലയാണ് പോസ്റ്ററിൽ കാണപ്പെടുന്നത്. പോസ്റ്റർ ഇതിനോടകം തന്നെ തരംഗമായിരിക്കുകയാണ്. റാണ ദഗുബാട്ടിയാണ് പോസ്റ്റർ പുറത്തുവിട്ടത്.


പ്രേക്ഷകർക്കിടയിൽ ചിത്രത്തെ കുറിച്ച് വലിയ ആകാംഷ ഉണ്ടാക്കിയിരിക്കുകയാണ് പോസ്റ്റർ. പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് ആടൈ എന്നാണ് പുറത്തു വരുന്ന സൂചനകൾ. മറ്റ് പല ചിത്രങ്ങളും വേണ്ടെന്നുവെച്ചാണ് അമല ഈ ചിത്രം തെരഞ്ഞെടുത്തത്. 

>

Trending Now