ടൊവിനോയുമായി ഗ്യാപ്പിടാൻ ആരാധകന്റെ ഉപദേശം; കിടിലൻ മറുപടി നൽകി അനു സിത്താര

webtech_news18 , News18
മികച്ച അഭിപ്രായവുമായി പ്രദർശനം തുടരുകയാണ് ടൊവിനോ ചിത്രം തീവണ്ടി. അതിന് മുമ്പ് പുറത്തിറങ്ങിയ മറഡോണയും പ്രേക്ഷക പ്രശംസ ഏറെ നേടിയിരുന്നു. ഇപ്പോൾ പുറത്തിറങ്ങുന്ന ടൊവിനോ ചിത്രങ്ങളിലെല്ലാം ലിപ് ലോക്ക്  ഉറപ്പാണ്. അതിന് ഉദാഹരണമാണ് മായാനദിയും മറഡോണയും തീവണ്ടിയും. അതു കൊണ്ട് തന്നെ മലയാളത്തിലെ ഇമ്രാൻ ഹാഷ്മി എന്ന വിളിപ്പേരും ടൊവിനോ സ്വന്തമാക്കി.ഇനി പുറത്തിറങ്ങാനിരിക്കുന്ന ടൊവിനോ ചിത്രമാണ് കുപ്രസിദ്ധ പയ്യന്‍. ചിത്രത്തിൽ അനു സിത്താരയാണ് നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഏറെ ആരാധകരുള്ള അനു സിത്താരയ്ക്ക് ടൊവിനോയ്ക്കൊപ്പം അഭിനയിക്കുന്നതിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകൻ.


ചേച്ചി ടൊവിനോ മച്ചാനുമായി കുറച്ച് ഗ്യാപിട്ടു നിന്നാൽ മതിയെന്നാണ് ആരാധകൻ നൽകിയിരിക്കുന്ന ഉപദേശം. ഇതിന് കിടിലൻ മറുപടിയാണ് അനു നൽകിയിരിക്കുന്നത്. കുപ്രസിദ്ധ പയ്യനിൽ ഇരുവരും ഇന്റിമേറ്റായി നിൽക്കുന്ന ചിത്രത്തിനൊപ്പം ഇത്രേം ഗ്യാപ്പ് മതിയോ എന്നാണ് അനുവിന്റെ മറു ചോദ്യം. നിരവധി പേർ അനുവിന്റെ മറുപടിയെ പിന്തുണച്ച് എത്തിയിരിക്കുകയാണ്.
>

Trending Now