എന്റെ ജീവൻ; അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് അപ്പാനി ശരത്

webtech_news18 , News18
പ്രളയ ദുരന്തത്തിനിടെ നിരവധി പേർക്കൊപ്പം സഹായം അഭ്യർഥിച്ചെത്തിയ ആളാണ് നടൻ അപ്പാനി ശരത്. പ്രളയം ഏറെ ദുരന്തം വിതച്ച ചെങ്ങന്നൂരിലെ മാന്നാറിൽ അകപ്പെട്ടു പോയ പൂർണ ഗർഭിണിയായ ഭാര്യയെയും വീട്ടുകാരെയും കുറിച്ച് അറിവില്ലെന്നും രക്ഷിക്കണമെന്നും ഫെയ്സ്ബുക്ക് ലൈവിലൂടെയുള്ള അപ്പാനി ശരത്തിന്റെ അപേക്ഷ വാർത്തയായിരുന്നു. പിന്നീട് ഭാര്യ സുരക്ഷിതയായിരിക്കുന്നുവെന്ന കാര്യവും അപ്പാനി ശരത് അറിയിച്ചിരുന്നു. ഷൂട്ടിംഗിന്റെ ഭാഗമായി ചെന്നൈയിലായിരുന്നു ശരത്പ്രളയ ദുരന്തത്തിന്റെ വേദനകൾക്കു പിന്നാലെ അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. തിങ്കളാഴ്ചയാണ് അപ്പാനി ശരത്തിന്റെ ഭാര്യ രേഷ്മ പെൺകുഞ്ഞിന് ജന്മം നൽകിയത്. എന്റെ ജീവൻ എന്ന കുറിപ്പോടെ കുഞ്ഞിനൊപ്പമുള്ള ചിത്രം ശരത് പങ്കുവെച്ചിട്ടുണ്ട്. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് അവന്തിക എന്ന പേരാണ് ശരത് കണ്ടുവെച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.


>

Trending Now