നിതിൻ തോമസ് കുരിശിങ്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആര്യ ബാബു, അരുൺ കുമാർ, സുനിൽ സുഗത, സന്തോഷ് കീഴാറ്റൂർ, ശ്രീറാം രാമചന്ദ്രൻ, ബേബി ഐസ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രം എന്ന സൂചനയാണ് ടീസർ നൽകുന്നത്.
Also read: Sunny review | ഏകാന്തതയുടെ അവസ്ഥാന്തരങ്ങളിലൂടെ ഒരു കോവിഡ്കാല യാത്രയുമായി ജയസൂര്യയുടെ സണ്ണി
നിതിൻ തോമസ്, ഷിബു മുരളി, മിജോ ജോസഫ് എന്നിവരാണ് കഥയും തിരക്കഥയും. ഛായാഗ്രഹണം സൈനുൽ ആബിദ്. എഡിറ്റിംഗ് പ്രമോദ് ഒടയാഞ്ചൽ, സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് സനൽ വാസുദേവ്, സൗണ്ട് ഡിസൈനിങ് കരുൺ പ്രസാദ്, ഡി.ഐ. സെൽവിൻ വർഗീസ്, ആർട്ട് സീമോൻ വയനാട്, മേക്കപ്പ് അൻസാരി ഈസ് മേക്ക്, കോസ്റ്റ്യൂം ഷൈബി ജോസഫ് ചക്കാലക്കൽ, വി.എഫ്.എക്സ്. സിൻ ബസ് സിനിമ നെറ്റ്‌വർക്ക്, ഡയറക്ടർ അസോസിയേറ്റ് നിധീഷ് ഇരിട്ടി, സ്റ്റിൽസ് ഹേമന്ത് എം കെ, ഡിസൈൻ സ്റ്റുഡിയോ സിൻബസ്, സ്റ്റോറി ബോർഡ്: റിബു മഠത്തിൽ, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്.
advertisement
Also Read: Kurup Movie|'ആരാധകരെ നിരാശപ്പെടുത്തുന്നത് ന്യായമല്ല'; കുറുപ്പ് സിനിമയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിച്ച് ദുൽഖർ സൽമാൻ
കൊച്ചി: ദുൽഖർ സൽമാന്റെ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കുറുപ്പ്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്ന താരനിരയെക്കുറിച്ചും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ചിത്രത്തിൽ അതിഥി താരമായി നടൻ പൃഥ്വിരാജ് എത്തുന്നുവെന്നും വാർത്തകൾ വന്നു. ഇപ്പോൾ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങും മറ്റും സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.
"കുറുപ്പിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ കാണുന്നത് ഏറെ പ്രോത്സാഹനം നൽകുന്നുണ്ട്, സിനിമ ഉടൻ നിങ്ങളിലേക്ക് എത്തിക്കാനാവുമെന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നിരുന്നാലും, ഇപ്പോൾ ധാരാളം വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. സമയമാകുമ്പോൾ, നിങ്ങൾക്ക് ചിത്രം കാണാൻ സാധിക്കും, കുറുപ്പിൽ അതിഥി വേഷങ്ങൾ ചെയ്യുന്നവർ ആരെന്ന് തിരിച്ചറിയുകയും ചെയ്യാം. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ല, ഈ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഞാൻ നിങ്ങളോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. നമ്മുടെ താരങ്ങളുടെ ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്നതും അവരെ നിരാശപ്പെടുത്തുന്നതും ന്യായമല്ല..." ദുൽഖർ കുറിച്ചു.