ജയറാം നായകനാകുന്ന ലോനപ്പന്റെ മാമോദിസയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

webtech_news18
'ഒരു സിനിമാക്കാരന്‍' എന്ന ചിത്രത്തിന് ശേഷം ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലോനപ്പന്റെ മാമോദിസ'. ജയറാമാണ് നായകന്‍.

അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അന്ന രേഷ്മ രാജനാണ് ജയറാമിന്റെ നായികയായി എത്തുന്നത്. ചിത്രത്തില്‍ ശാന്തികൃഷ്ണ, ഇന്നസെന്റ്, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്, ഇവ പ്രവിത്രന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.പെന്‍ ആന്റ് പേപ്പര്‍ ക്രീയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്. അങ്കമാലിയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും നടത്തുക. സുധീര്‍ സുരേന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
>

Trending Now