കാളിദാസ് നായകനാകുന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു; നായിക അപര്‍ണ ബാലമുരളി

webtech_news18
പൂമരത്തിന് ശേഷം കാളിദാസ് ജയറാം നായകനാകുന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. അപര്‍ണ ബാലമുരളിയാണ് നായിക. ഗണപതിയും പ്രധാന വേഷത്തില്‍ എത്തുന്നു.കൊച്ചിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. വിജയ് ബാബു, വി കെ ബൈജു, ശരത് സഭ, വിഷ്ണു തുടങ്ങിയവരും ചിത്രത്തിലുണ്ട്.


സംഗീതം അനില്‍ ജോണ്‍സണ്‍, കലാസംവിധാനം സാബുറാം, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈന്‍ ലിന്‍ഡ ജീത്തു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍.  
>

Trending Now