പ്രേക്ഷകരെ മുൾമുനയിൽ നിർത്തി ലില്ലി ട്രെയിലർ

webtech_news18 , News18
തീവണ്ടി നായിക സംയുക്ത മേനോൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ലില്ലിയുടെ ട്രെയിലർ എത്തി.  ആസിഫ് അലിയാണ് ട്രെയിലർ പുറത്തിറക്കിയത്. പ്രേക്ഷകരെ മുൾമുനയിലാക്കുന്ന രംഗങ്ങളാണ് ട്രെയിലറിലുള്ളത്. പ്രശോഭ് വിജയനാണ് തിരക്കഥയും സംവിധാനവും.വയലൻ‌സ് രംഗങ്ങളാണ് ചിത്രത്തിലേറെയും. അതിനാൽ എ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.


സംയുക്ത മേനോനെ കൂടാതെ ധനേഷ് ആനന്ദ്, കണ്ണൻ നായർ, ആര്യൻ മേനോൻ, സജിൻ ചെറുകരയിൽ, കെവിൻ ജോസ് എന്നിവരും ചിത്രത്തിലുണ്ട്. ഇ ഫോർ എന്റർടൈൻമെന്റാണ് ചിത്രം നിർമിക്കുന്നത്. 

>

Trending Now