കൊച്ചുണ്ണിയോടേറ്റുമുട്ടാൻ 'ശബ്ദം' ; പോസ്റ്റർ പുറത്തിറക്കി മമ്മൂട്ടി

webtech_news18 , News18
ശബ്ദം സൃഷ്ടിക്കുന്ന ലോകവും അതില്ലാത്ത മറ്റൊരു ലോകവും ഒരേ ചരടിൽ കോർത്തിണക്കി അണിയിച്ചൊരുന്ന ശബ്ദം എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റ് മമ്മൂട്ടി പുറത്തിറക്കി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിനും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും മമ്മൂട്ടി ആശംസകളും നേർന്നു.മലയാളം ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയോടായിരിക്കും ശബ്ദം ഏറ്റുമുട്ടുക. മാധ്യമ പ്രവർത്തകനായ പി കെ ശ്രീകുമാർ രചന‌യും സംവിധാനവും നിർവഹിക്കുന്ന ചിത്രം ജയന്ത് മാമ്മൻ, തോമസ് ജോസഫ് പട്ടത്താനം എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.


കേൾവിയും സംസാരശേഷിയുമില്ലാത്ത ഒരു കുടുംബത്തെയും അവരുടെ സങ്കീർണതകളെയുമാണ് ചിത്രം തുറന്നു കാട്ടുന്നത്. മൺപാത്ര നിർമ്മാണ തൊഴിലുമായി ബന്ധപ്പെടുത്തി തൊഴിൽ അന്യം നിന്നുപോയ ഒരു വിഭാഗം ജനങ്ങളുടെ കഥകൂടിയാണ് ചിത്രം പങ്കുവെയ്ക്കുന്നത്.നിർമ്മാതാവ് ജയന്ത് മാമ്മനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിച്ചു തിരുമല, ശരത്ചന്ദ്രലാൽ എന്നിവരാണ് ഗാന രചന. ബിജിബാലാണ് സംഗീതം.
>

Trending Now