കുഞ്ചാക്കോ നായകന്‍, നിമിഷ നായിക; മാംഗല്യം തന്തുനാനേന.. ട്രെയിലര്‍ പുറത്ത്

webtech_news18
കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ചിത്രം മാംഗല്യം തന്തുനാനേനായുടെ ട്രെയിലര്‍ പുറത്ത്.നിമിഷ സജയനാണ് നായികാ വേഷത്തില്‍ എത്തുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിമിഷ പ്രധാന വേഷം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

റോയ്-ക്ലാര ദമ്പതികളായി കുഞ്ചാക്കോ ബോബനും നിമിഷ സജയനും എത്തുന്ന ചിത്രത്തില്‍ ഹരീഷ് കണാരന്‍, ശാന്തി കൃഷ്ണ, പൌളി വത്സന്‍, അലന്‍സിയര്‍, വിജയരാഘവന്‍, അശോകന്‍, സലിം കുമാര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

ഈ ചിത്രത്തിലൂടെ മറ്റൊരു വനിത സംവിധായിക കൂടി മലയാള സിനിമയിലേക്ക് എത്തുകയാണ്. സൗമ്യ സദാനന്ദന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാംഗല്യം തന്തുനാനേനാ.സക്കറിയാ തോമസ്, ആല്‍വിന്‍ ആന്റണി, പ്രിന്‍സ് പോള്‍, ആഞ്ചലീന മേരി ആന്റണി എന്നിവര്‍ നിര്‍മ്മിച്ച ചിത്രം സെപ്റ്റംബര്‍ 20ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ രചന ടോണി മഠത്തില്‍, ക്യാമറ അരവിന്ദ് കൃഷ്ണ, എഡിറ്റര്‍ ക്രിസ്റ്റി സെബാസ്റ്റ്യന്‍, സംഗീതം സയനോര ഫിലിപ്പ്, രേവ, അസിം റോഷന്‍, ശങ്കര്‍, റീ റെക്കോര്‍ഡിംഗ് ബിജിബാല്‍.  
>

Trending Now