ത്രില്ലറുമായി സന്തോഷ് ശിവൻ; മഞ്ജുവും കാളിദാസും സൗബിനും പ്രധാന വേഷത്തിൽ

webtech_news18 , News18
ഉറുമിക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവൻ വീണ്ടും മലയാള ചിത്രവുമായി എത്തുന്നു. മഞ്ജു വാര്യർ, കാളിദാസ്, സൗബിൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ത്രില്ലർ ചിത്രമാണിതെന്നാണ് സൂചന. സന്തോഷ് ശിവൻ തന്നെയാണ് ചിത്രത്തിന് ക്യാമറ ചെയ്യുന്നത്.അജു വർഗീസ്, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. ഒക്ടോബർ 20 മുതൽ ആലപ്പുഴയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരങ്ങൾ.


ഹോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള സാങ്കേതിക വിദഗ്ധർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് അണിയറയിൽ നിന്നുള്ള വിവരം. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരയ്ക്കാർ 4 എന്ന ചിത്രത്തിന് സന്തോഷ് ശിവൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇത് ഉപേക്ഷിച്ചുവെന്നാണ്  പുറത്തു വരുന്ന സൂചനകൾ.
>

Trending Now