ദയവായി ഇങ്ങനെ ചെയ്യരുത്; അഭ്യർഥനയുമായി ടൊവിനോ

webtech_news18 , News18
തീവണ്ടി പ്രേക്ഷകരോട് അഭ്യർഥനയുമായി നടൻ ടൊവിനോ തോമസ് രംഗത്ത്. പ്രേക്ഷകരിൽ ചിലർ ചിത്രത്തിലെ ചില ഭാഗങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെയാണ് ടൊവിനോയുടെ അഭ്യർഥന. ഫെയ്സ്ബുക്കിലാണ് അഭ്യർഥനയുമായി ടൊവിനോ എത്തിയിരിക്കുന്നത്.അങ്ങനെ ചെയ്യുന്നവരുടെ ഉദ്ദേശശുദ്ധി അറിയാമെന്നും സ്നേഹം കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും ടൊവിനോ പറയുന്നു. എന്നാൽ സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തെ ഒരുപക്ഷേ അത് ബാധിച്ചേക്കാമെന്നും അതിനാൽ അത് ഒഴിവാക്കണമെന്നും ടൊവിനോ.


ട്രോളുകളൊക്കെ കാണുന്നുണ്ടെന്നും അടിപൊളിയാകുന്നുണ്ടെന്നും ട്രോളന്മാർക്ക് പ്രത്യേക നന്ദിയുണ്ടെന്നും ടൊവിനോ പറഞ്ഞു. തീവണ്ടിയെന്ന ചിത്രത്തോടും തന്നോടും കാണിക്കുന്ന സ്നേഹത്തിനും ടൊവിനോ നന്ദി പറഞ്ഞു.മികച്ച അഭിപ്രായവുമായി പ്രദർശനം തുടരുകയാണ് ഫെല്ലിനി ടി പി സംവിധാനം ചെയ്ത തീവണ്ടി എന്ന ചിത്രം. പുതുമുഖം സംയുക്ത മേനോൻ ആണ് നായിക. 

>

Trending Now