ടർബോ പീറ്ററുമായി മിഥുൻ മാനുവൽ തോമസും ജയസൂര്യയും വരുന്നു

webtech_news18 , News18
ഷാജിപാപ്പന്റെ കഥ പറഞ്ഞ ആട്, ആട് 2 എന്നീ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ മിഥുൻ മാനുവൽ തോമസും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. ടർബോ പീറ്റർ എന്ന കോമഡി ചിത്രവുമായിട്ടാണ് ഇത്തവണ ഇരുവരുമെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ‌ ജയസൂര്യ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.ടൈറ്റിൽ കഥാപാത്രമായ ടർബോ പീറ്ററായിട്ടാണ് ജയസൂര്യ എത്തുന്നതെന്ന് സംവിധായകൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന കുടുംബ ചിത്രമാണിതെന്നും റിപ്പോര്‍ട്ടുകളിൽ വ്യക്തമാക്കുന്നു.


ചിത്രം ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. എറണാകുളം, നെല്ലിയാമ്പതി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ. മിഥുൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാൻ റഹ്മാനാണ് സംഗീതം. ഏബൽ ക്രിയേറ്റീവ് മൂവീസിന്റെ ബാനറിൽ ഏബൽ പി ജോർജാണ് ചിത്രം നിർമിക്കുന്നത്.

>

Trending Now