വിജയ് സേതുപതി ട്രാൻസ് ജെൻഡറാകുന്നു; വൈറലായി പുതിയ ലുക്ക്

webtech_news18 , News18
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനം കവർന്ന താരമാണ് വിജയ് സേതുപതി. പുതിയൊരു കഥാപാത്രവുമായി ആരാധകരെ അതിശയിപ്പിക്കാനെത്തുകയാണ് അദ്ദേഹം. ഇത്തവണ ട്രാൻസ്ജെൻഡറായിട്ടാണ് വിജയ് എത്തുന്നത്. ട്രാൻസ് ജെൻഡറായ വിജയിയുടെ പിതിയ ലുക്ക് ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന 'സൂപ്പർ ഡീലക്സ്' എന്ന ചിത്രത്തിലാണ് വിജയ് ട്രാൻസ് ജെൻഡറായി എത്തുന്നത്. നീലസാരിയും ചുവന്ന ബ്ലൗസും കൂളിംഗ് ഗ്ലാസുമണിഞ്ഞ വിജയിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ശിൽപ എന്നാണ് വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.


ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിശ്കിൻ, ഗായത്രി, രമ്യകൃഷ്മൻ എന്നിവരാണ് മറ്റ് താരങ്ങൾ. ത്യാഗരാജ കുമാര രാജ, മിശ്കിൻ, നളൻ കുമാരസാമി, നീലൻ കെ ശേഖർ എന്നിവർ ചേർന്നാണ് കഥ എഴുതിയിരിക്കുന്നത്. ടൈലർ ദുർദൻ, കിനോ ഫിസ്റ്റ് എന്നിവർ ചേർന്നാണ് നിർമ്മാണം. യുവൻശങ്കരരാജയാണ് സംഗീതം. ഈ വര്‍ഷം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.
>

Trending Now