അനിയന്റെ സംവിധാനത്തിൽ ചേട്ടന്റെ മ്യൂസിക് ആൽബം; കേരളത്തിന് കൈത്താങ്ങാകാൻ നീരജിന്റെ 'ഞാൻ മലയാളി'

webtech_news18 , News18
പ്രളയ ദുരന്തം അതിജീവിച്ച കേരളത്തിന് കൈത്താങ്ങാകാൻ നടൻ നീരജ് മാധവന്റെ സംഗീത ആൽബം. ഞാൻ മലയാളി എന്നാണ് ആൽബത്തിന്റെ പേര്. നീരജിന്റെ സഹോദരൻ നവനീത് മാധവനാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്.പ്രളയത്തിന്റെയും അതിന്റെ അതിജീവനത്തിന്റെയും ദൃശ്യങ്ങൾ കോർത്തിണക്കിയാണ് ആൽബം ഒരുക്കിയിരിക്കുന്നത്. നീരജും ആൽബത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രളയത്തെ അതിജീവിച്ച മലയാളിക്ക് ആദരവുമായിട്ടാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.


റാപ് മ്യൂസികിലൂടെ ശ്രദ്ധേയനായ ആർസി എന്ന റമീസാണ് ഗാനം എഴുതി ഈണമിട്ടിരിക്കുന്നത്. ആർസിയും നീരജും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തിങ്കളാഴ്ച ടൊവിനോ തോമസാണ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ഇത് പുറത്തു വിട്ടത്. ആൽബത്തിലൂടെ സമാഹരിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനം.

>

Trending Now