'ബാഹുബലി' വീണ്ടും വരുന്നു

webtech_news18 , News18 India
ബാഹുബലിക്ക് ശേഷം വീണ്ടുമൊരു ബിഗ്ബജറ്റ് ചിത്രവുമായി പ്രഭാസ് എത്തുന്നു. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യുവസംവിധായകനായ കെ കെ രാധാകൃഷ്ണ കുമാറാണ്. ജില്‍ എന്ന ആദ്യ തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാധാകൃഷ്ണ കുമാര്‍.നിലവില്‍ സഹോ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് പ്രഭാസ്. ഇതിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ താരം തന്നെയാണ് തന്റെ പുതിയ ചിത്രത്തിന്റെ വിവരവും ഫേസ്ബുക്കിലൂടെ പങ്കു വച്ചിരിക്കുന്നത്. പൂജ ഹെഗ്‌ഡേയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. തമിഴ് ചിത്രം മുഖംമൂടി, ഹിന്ദി ചിത്രം മോഹന്‍ജെദാരോ എന്നിവയിലൂടെ ശ്രദ്ധ നേടിയ താരമാണ് പൂജ.


യുവി ക്രിയേഷന്‍സുമായി ചേര്‍ന്ന് ഗോപീകൃഷ്ണ മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പൂജ ഹൈദരാബാദില്‍ നടന്നു.ചിത്രീകരണവും ഉടന്‍ ആരംഭിക്കും.മനോജ് പരമഹംസ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകര്‍ പ്രസാദാണ്. അമിത് ത്രിവേദിയാണ് സംഗീത സംവിധായകന്‍.

>

Trending Now