മോഹൻലാൽ- രഞ്ജിത്ത് ടീമിന്റെ 'ഡ്രാമ' റിലീസിംഗ് തിയതി പ്രഖ്യാപിച്ചു

webtech_news18
മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ഡ്രാമാ എന്ന ചിത്രത്തിന്റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു. പ്രളയത്തെ തുടർന്ന് ട്രെയ്‌ലര്‍ അടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകളെല്ലാം മാറ്റിവെക്കുകയായിരുന്നു ഡ്രാമാ ടീം. 'കേരളത്തിന്റെ കണ്ണീര്‍ മഴ തോരട്ടെ, പുലരി പിറക്കട്ടെ. അന്നേ ഡ്രാമാ ട്രെയ്‌ലര്‍ റിലീസ് ചെയ്യുന്നുള്ളൂ' എന്നാണ് അണിയറക്കാര്‍ പറഞ്ഞത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാർ.

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് ചിത്രം തീയേറ്ററുകളിലെത്തുക. സംവിധായകൻ ലാൽജോസ് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഇതു സംബന്ധിച്ച് പോസ്റ്റിട്ടു.ലോഹത്തിനു ശേഷം മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ഡ്രാമ. വര്‍ണ്ണചിത്ര, ലില്ലി പാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ മഹാസുബൈര്‍- എംകെ നാസര്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.അനു സിത്താര, ജ്യുവല്‍ മേരി,കനിഹ എന്നിവർ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയിൽ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജനും എത്തുന്നുണ്ട്. ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ജോണി ആന്റണി, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിംഗ് പ്രശാന്ത് നാരായണന്‍. 
>

Trending Now