മമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടൻ ബ്ലോഗിന്റെ ത്രീഡി മോഷൻ പോസ്റ്റർ ശനിയാഴ്ച

webtech_news18
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ‘ഒരു കുട്ടനാടൻ ബ്ലോഗ്‌’ സിനിമയുടെ ത്രീഡി മോഷൻ പോസ്റ്റർ ശനിയാഴ്ച വൈകിട്ട് ഏഴിന് പുറത്തിറങ്ങും. ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.തിരക്കഥകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്‌. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും സേതു തന്നെയാണ്. അനു സിത്താര, ഷംന കാസിം തുടങ്ങിയവരാണ് നായികമാർ. ഷംന ചിത്രത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് അവതരിപ്പിക്കുന്നത്.ഹരി എന്ന ബ്ലോഗ് എഴുത്തുകാരനായാണ് മമ്മൂട്ടി എത്തുന്നത്. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രദീപാണ് ഛായാഗ്രഹണം. ശ്രീനാഥ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നു. ബിജിപാൽ പശ്ചാത്തല സംഗീതം. അനന്തവിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. 
>

Trending Now