• Home
  • »
  • News
  • »
  • film
  • »
  • Taapsee Pannu | ബഹുമാനത്തോടെ സംസാരിക്കണം; തപ്‌സി പന്നുവും പാപ്പരാസികളുമായി വാക്കേറ്റം

Taapsee Pannu | ബഹുമാനത്തോടെ സംസാരിക്കണം; തപ്‌സി പന്നുവും പാപ്പരാസികളുമായി വാക്കേറ്റം

പരിപാടിയിൽ തപ്‌സി എത്താൻ വൈകിയെന്ന് ക്യാമറാമാൻ ആരോപിക്കുന്ന വീഡിയോകൾ ഓൺലൈനിൽ

Taapsee Pannu | ബഹുമാനത്തോടെ സംസാരിക്കണം; തപ്‌സി പന്നുവും പാപ്പരാസികളുമായി വാക്കേറ്റം
വേദിയിലെത്തുന്ന തപ്‌സി പന്നു

    സിനിമ പ്രൊമോഷനിടയിൽ തിങ്കളാഴ്ച വൈകുന്നേരം തപ്‌സി പന്നുവും (Tapsee Pannu) മുംബൈയിലെ പാപ്പരാസികളും തമ്മിൽ രൂക്ഷമായ തർക്കം. തന്റെ വരാനിരിക്കുന്ന ചിത്രമായ ദോബാരായുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാൻ താരം നഗരത്തിൽ പോകുമ്പോഴായിരുന്നു സംഭവം. പരിപാടിയിൽ തപ്‌സി എത്താൻ വൈകിയെന്ന് ക്യാമറാമാൻ ആരോപിക്കുന്ന വീഡിയോകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു.

    ഒരു പാപ്പരാസി പങ്കിട്ട വീഡിയോയിൽ, തപ്‌സി വേദിയിലെത്തുന്നതും പാപ്പരാസികൾക്ക് തന്റെ ചിത്രങ്ങൾ എടുക്കാൻ സമയം നൽകുന്നതിനുപകരം ഉടൻ തന്നെ അകത്തേക്ക് ഓടുന്നതു കാണാം. അസ്വസ്ഥനായ ക്യാമറാമാൻ ഒരു ചിത്രം ലഭിക്കുമെന്ന പ്രതീക്ഷയിൽ രണ്ട് മണിക്കൂർ നടിക്കായി കാത്തിരിക്കുകയാണെന്ന് പരാതിപ്പെട്ടു. തന്നെ ഏൽപ്പിച്ച ഷെഡ്യൂൾ മാത്രമാണ് താൻ പിന്തുടരുന്നതെന്ന് തപ്‌സി അവരെ അറിയിച്ചു.

    "എന്നോട് ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം ഞാൻ ചെയ്യുന്നു, നിങ്ങൾ എന്തിനാണ് എന്നോട് കയർക്കുന്നത്" ആൾക്കൂട്ടത്തിനിടയിലെ ഒരു പ്രത്യേക പാപ്പരാസിയെ ചൂണ്ടിക്കാണിക്കുന്നതിന് മുമ്പ് തപ്‌സി പറഞ്ഞു. "ദയവായി എന്നോട് മാന്യമായി സംസാരിക്കൂ, ഞാൻ എന്റെ കാര്യം മാത്രമാണ് ചെയ്യുന്നത്. ഞാൻ ആവശ്യപ്പെട്ട സ്ഥലങ്ങളിലെല്ലാം കൃത്യസമയത്ത് എത്തിയിട്ടുണ്ട്. നിങ്ങൾ എന്നോട് ബഹുമാനത്തോടെ സംസാരിക്കുമെങ്കിൽ, ഞാനും നിങ്ങളോട് മാന്യമായി സംസാരിക്കും," അവർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ചുവടെ കാണാം.

    മറ്റ് ഫോട്ടോഗ്രാഫർമാർ സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചപ്പോൾ, തപ്‌സി സംസാരിക്കുന്നതു തുടർന്ന്. “ക്യാമറ എന്റെ നേർക്കാണ്, അതിനാൽ എന്റെ വശം മാത്രമേ കാണാൻ കഴിയൂ. ഒരിക്കൽ അത് നിങ്ങൾക്ക് നേരെ ഉണ്ടായിരുന്നെങ്കിൽ എന്നോട് താങ്കൾ എങ്ങനെ സംസാരിക്കുന്നുവെന്ന് മനസ്സിലാകുമായിരുന്നു. നിങ്ങൾ എല്ലായ്പ്പോഴും ശരിയാണ്, അഭിനേതാക്കൾ എല്ലായ്പ്പോഴും തെറ്റാണ് എന്നതാണ് അവസ്ഥ," തപ്‌സി പറഞ്ഞു.

    തപ്‌സി തന്റെ വരാനിരിക്കുന്ന ചിത്രമായ ദോബാരായുടെ പ്രചരണത്തിലാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'ദോബാരാ' ഏകതാ കപൂറിന്റെ പിന്തുണയുള്ള ഒരു സയൻസ് ഫിക്ഷൻ ആണ്. ഇതുകൂടാതെ, ഷാരൂഖ് ഖാനൊപ്പമുള്ള തന്റെ വരാനിരിക്കുന്ന ചിത്രമായ ഡങ്കിയുടെ ഷൂട്ടിംഗിലും തപ്‌സി തിരക്കിലാണ്.

    Summary: A video is gaining traction on internet after actor Taapsee Pannu engaged in a war of words with paps in Mumbai. The actor was rushing to a venue where she had to attend the promotional events of her upcoming film. Not having a moment to spare for the paps, she was busy scuttling for the event 

    Published by: user_57
    First published: August 09, 2022, 21:30 IST