
- News18 Malayalam
- Last Updated: July 02, 2022, 13:13 IST
ടോവിനോ തോമസും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തിലെത്തുന്ന തല്ലുമാലയിലെ പുതിയ ഗാനം പുറത്തിറങ്ങി.. വിഷ്ണു വിജയുടെ സംഗീതത്തിൽ ഹരിചരൺ , ബെന്നി ദയാൽ വിഷ്ണു വിജയ് എന്നിവർക്കൊപ്പം നടൻ സലിം കുമാറും ചേർന്ന് ആലപിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത് .ചിത്രം ഓഗസ്റ്റ് 12 ന് തിയറ്ററുകളിൽ എത്തും.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. മുഹ്സിൻ പരാരിയും, അഷ്റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വിതരണം - സെൻട്രൽ പിക്ചേർസ്. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്കമാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.