ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

webtech_news18 , News18
മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയ ലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ നാരായണൻ നായരുടെയും ലൈല കുമാരിയുടെയും മകനും മിമിക്രി ആർട്ടിസ്റ്റുമായ അനൂപ് ആണ് വരൻ.സെപ്തംബർ 10ന് വിജയലക്ഷ്മിയുടെ വസതിയിൽ വിവാഹ നിശ്ചയവും മോതിരം മാറ്റവും നടക്കും. ഒക്ടോബർ 22നാണ് വിവാഹം. വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം.


ഉദയനാപുരം ഉഷാ നിവാസിൽ വി മുരളധരന്റെയും വിമലയുടെ ഏക മകളാണ് വൈക്കം വിജയലക്ഷ്മി. ഗായത്രി വീണയിൽ പ്രാഗത്ഭ്യം തെളിയിച്ച വിജയലക്ഷ്മി സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് എത്തിയത്.
>

Trending Now