വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

webtech_news18 , News18
ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വൈക്കത്തെ വീട്ടുമുറ്റത്തൊരുക്കിയ പന്തലിൽ വെച്ച് പാലാ സ്വദേശി അനൂപും വിജയ ലക്ഷ്മിയും മോതിരം മാറി. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.ഒക്ടോബർ 22ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം. പാലാ പുലിയൂർ സ്വദേശിയായ അനൂപ് രണ്ടു വർഷം മുമ്പാണ് വിവാഹാലോചനയുമായി വിജയലക്ഷ്മിയുടെ കുടുംബത്തെ സമീപിച്ചത്. വിജയലക്ഷ്മി സമ്മതിച്ചതോടെയാണ് വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. ഇരുവരുടെയും വീട്ടുകാര്‍ പരിചയക്കാരാണ്.


ഇന്റീരിയർ ഡിസൈനറായ അനൂപ് മിമിക്രി കലാകാരൻകൂടിയാണ്. സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെയാണ് വൈക്കം വിജയ ലക്ഷ്മി പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.
>

Trending Now