'ഡാഡി കൂൾ'...പിറന്നാൾദിനത്തിൽ മമ്മൂട്ടിയുടെ ഫ്രീക്കൻ‌ ഫോട്ടോ പോസ്റ്റ് ചെയ്ത് ദുൽഖർ

webtech_news18
പിറന്നാൾ ദിനത്തിൽ നിരവധിപേരാണ് മമ്മൂട്ടിക്ക് ആശംസകളുമായി രംഗത്ത് വന്നത്. സിനിമാ താരങ്ങളും ആരാധകരുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പിറന്നാളാശംസകൾ‌ നേരുന്ന തിരക്കിലാണ്. എന്നാൽ മമ്മൂട്ടിയുടെ ഫ്രീക്കൻ ഫോട്ടോ ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തുകൊണ്ടാണ് മകൻ ദുൽഖർ സൽമാൻ പിതാവിന് പിറന്നാളാശംസകൾ നേർന്നത്.'കേക്ക് വേണോ?' അര്‍ദ്ധരാത്രിയില്‍ മമ്മൂട്ടിയെ ഞെട്ടിച്ച് ആരാധകര്‍; ആരാധകരെ ഞെട്ടിച്ച് താരം


'ഏറ്റവും ശാന്തനായ മനുഷ്യന് പിറന്നാളാശംസകൾ.... എഴുതാൻ വാക്കുകളൊന്നും മതിയാകില്ല.... സ്നേഹം ഹൃദയത്തിലുള്ളത് മതിയാകില്ല...' - ദുൽഖർ കുറിച്ചു. @mammukka #definitionofcool #timemachine #megastar #daddycool #theking #aintnobodylikeyou #HappyBirthdayMammukka എന്നീ ഹാഷ്ടാഗുകൾക്കൊപ്പമായിരുന്നു ദുൽഖറിന്റെ ആശംസ. 

പിറന്നാള്‍ ദിനം ദുരിതബാധിതര്‍ക്കൊപ്പമാക്കി മമ്മൂട്ടി


താരത്തിന്റെ ജന്‍മദിനത്തില്‍ സിനിമാ മേഖലയില്‍ നിന്ന് നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകളുമായെത്തിയത്. ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ മമ്മൂക്ക എന്നായിരുന്നു മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഗുരുവിന് പിറന്നാള്‍ ആശംസകളെന്ന് ജയസൂര്യയും മറക്കാത്ത അഭിനയശൈലിയെന്ന് അജുവര്‍ഗീസും ഫേസ്ബുക്കിൽ കുറിച്ചു. നിവിന്‍ പോളി,റായ് ലക്ഷ്മി എന്നിവരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.അറുപത്തിയേഴാം വയസിലേക്ക് കടക്കുന്ന താരത്തിന് പിറന്നാള്‍ ആശംസകളുമായി ആദ്യമെത്തിയത് ആരാധകരായിരുന്നു. അർധ രാത്രിയോടെ മമ്മൂട്ടിയുടെ കൊച്ചിയിലെ വീടിന് മുന്നിലെത്തിയ ആരാധകർ‌ക്ക് കേക്ക് നല്‍കിയാണ് മമ്മൂട്ടിയും മകന്‍ ദുല്‍ഖറും ഞെട്ടിച്ചത്.   
>

Trending Now