ഭാരത് ബന്ദിനിടെ വാഹനം കുടുങ്ങി; ബിഹാറിൽ രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

webtech_news18
ഇന്ധനവില വർധനയ്ക്കെതിരെ കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ ബിഹാറില്‍ രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം.അസുഖബാധിതയായ കുട്ടിയുമായി ജെഹ്നാബാദ് ആശുപത്രിയിലേക്കുപോയ വാഹനം പ്രതിഷേധത്തിനിടെ കുടുങ്ങിയതിനാൽ കൃത്യസമയത്ത് അവിടെ എത്തിക്കാനായിരുന്നില്ല. പ്രതിഷേധക്കാർ തങ്ങളെ മുന്നോട്ടു നീങ്ങാൻ അനുവദിച്ചിരുന്നെങ്കിൽ ഇത്തരമൊരു സാഹചര്യമുണ്ടാകുമായിരുന്നില്ലെന്നും തങ്ങളുടെ മകൾ രക്ഷപെട്ടേനെയെന്നും കുടുംബം ആരോപിച്ചു.
>

Trending Now