തത്സമയ ചര്‍ച്ചയ്ക്കിടെ സാമൂഹിക പ്രവര്‍ത്തക കുഴഞ്ഞുവീണ് മരിച്ചു

webtech_news18
ശ്രീനഗര്‍: ടെലിവിഷന്‍ ചര്‍ച്ചയ്ത്തിടെ സാമൂഹിക പ്രവര്‍ത്തക കുഴഞ്ഞുവീണ് മരിച്ചു. സാമൂഹിക പ്രവര്‍ത്തകയും ഡോഗ്രി പണ്ഡിതയുമായ റിത ജിതേന്ദര്‍ ആണ് മരിച്ചത്.ജമ്മു കശ്മീരില്‍ തിങ്കളാഴ്ചയാണ് സംഭവം. ദൂരദര്‍ശനില്‍ തത്സമയ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു റിത കുഴഞ്ഞുവീണത്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.


ജമ്മു കശ്മീരിലെ ആര്‍ട്ട്, കള്‍ച്ചര്‍, ഭാഷാ അക്കാദമിയുടെ സെക്രട്ടറിയാണ് റിത ജിതേന്ദര്‍. ഇത് സംബന്ധിച്ച് ഷോയില്‍ ഇന്റര്‍വ്യു ചെയ്യുന്ന ആള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് കുഴഞ്ഞ് വീണ റിത തല്‍ക്ഷണം മരിക്കുകയായിരുന്നു.
>

Trending Now