പി.എന്‍.ബി തട്ടിപ്പ്; എന്‍ഫോഴ്‌സ്‌മെന്റിന്റെ ആരോപണങ്ങള്‍ തെറ്റെന്ന് ചോക്‌സി

webtech_news18
ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങ അടിസ്ഥാനരഹിതമെന്ന് മെഹുല്‍ ചോക്‌സി.വാര്‍ത്താ എജന്‍സിയായ എന്‍.എന്‍.ഐക്ക് നല്‍കിയ വീഡിയോയിലാണ് ചോക്‌സ് എന്‍ഫോഴ്‌സ്‌മെന്റിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.


പതിനാലായിരം കോടി രൂപയുടെ പി.എന്‍.ബി തട്ടിപ്പില്‍ നീരവ് മോദിക്കൊപ്പം പ്രതിയായ മെഹുല്‍ ചോക്‌സി ഇന്ത്യവിട്ടശേഷം കരീബിയന്‍ ദ്വീപുരാജ്യമായ ആന്റ്വിഗയിലെ പൗരത്വമെടുത്ത് അവിടെ ഒളിവില്‍ കഴിയുകയാണ്. നീരവ് മോദിയുടെ അമ്മാവനാണ് ചോക്‌സി.


നിയമവിരുദ്ധമായാണ് എന്‍പോഴ്‌സ്‌മെന്റ് തന്റെ സ്വത്തുകകള്‍ കണ്ടുകെട്ടിയതെന്നും ചോക്‌സി ആരോപിച്ചു. പാസ്‌പോര്‍ട്ട് ഓഫിസില്‍ നിന്ന് ഫെബ്രുവരി 15ന് തനിക്ക് ഒരു ഇമെയില്‍ ലഭിച്ചു. രാജ്യസുരക്ഷയ്ക്കു ഭീഷണിയായതിനാല്‍ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്യുന്നുവെന്നായിരുന്നു വിവരം. ഇതിന്മേല്‍ വിശദീകരണം ആവശ്യപ്പെട്ട് ഫെബ്രുവരി 20ന് മുംബൈയിലെ റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസിലേക്ക് മെയില്‍ അയച്ചു. എന്നാല്‍ മറുപട് ലഭിച്ചില്ലെന്നും ചോക്‌സി പറയുന്നു. 


ചോക്‌സിയുടെ അഭിഭാഷകന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് വിഡിയോ. വിവാദത്തിനു ശേഷം ആദ്യമായാണ് ചോക്‌സി പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്.ചോക്‌സിയെ വിട്ടുകിട്ടുന്നതിനായി സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. ജനുവരി ആദ്യവാരമാണ് ഇയാള്‍ ആന്റിഗ്വയിലേക്കു കടന്നത്. 
>

Trending Now