വിശാല പ്രതിപക്ഷ ഐക്യം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്ന് അമിത് ഷാ

webtech_news18
ന്യൂഡൽഹി: വിശാലപ്രതിപക്ഷ ഐക്യമെന്ന തന്ത്രം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുളള കോൺഗ്രസിന്റെ തന്ത്രം മാത്രമാണെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. അധികാരം ലഭിക്കാത്തതിന്റെ അസ്വസ്ഥത മൂലമാണ് കോൺഗ്രസ് പാർലമെന്റ് സമ്മേളനം തുടർച്ചയായി മുടക്കുന്നത്. ഡൽഹിയിൽ ചേർന്ന ദ്വിദിന നിർവാഹക സമിതിയോഗത്തിലാണ് അമിത് ഷായുടെ വിമർശനം.വരാനിരിക്കുന്ന ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുളള മുന്നൊരുക്കളാണ് രണ്ട് ദിവസത്തെ നിർവാഹസമിതി യോഗത്തിന്റെ പ്രധാന അജണ്ട. ആദ്യ ദിനത്തിൽ വിശാലപ്രതിപക്ഷ ഐക്യം ജനങ്ങളെ കബളിപ്പിക്കാനുളള തന്ത്രം മാത്രമാണെന്നായിരുന്നു നേതാക്കളുടെ വിമർശനം. മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസാകാത്തതിന്റെ കാരണം കോൺഗ്രസിന്റെ കപടനയം മൂലമാണെന്ന് യോഗത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി കൊണ്ട് നിർമലാ സീതാരാമൻ വ്യക്തമാക്കി. ബിജെപി മേക്കിംഗ് ഇന്ത്യ നടപ്പിലാക്കുമ്പോൾ കോൺഗ്രസ് ബ്രേക്കിംഗ് ഇന്ത്യ നയമാണ് നടപ്പിലാക്കുന്നത്.


അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പും അമിത് ഷായുടെ നേതൃത്വത്തിൽ നേരിടാൻ യോഗം തീരുമാനിച്ചു. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുളള പ്രചരണ പരിപാടികൾക്ക് ഈ മാസം 15ന് തുടക്കമിടാനും യോഗത്തിൽ തീരുമാനമായി അന്തരിച്ച മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിക്ക് ആദരാജ്ഞലി അർപ്പിച്ചു കൊണ്ടായിരുന്നു യോഗത്തിന്റെ തുടക്കം. യോഗം ഞായറാഴ്ച സമാപിക്കും.
>

Trending Now