നാളെ കോൺഗ്രസിന്‍റെ ഭാരത് ബന്ദ്; തൃണമൂലും ബി.എസ്.പിയും പിന്തുണയ്ക്കില്ല

webtech_news18
ന്യൂഡൽഹി: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ചു കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3 വരെയാണ് ബന്ദ് ആചരിക്കുക. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് ധർണയും സംഘടിപ്പിക്കും. ഇടത് പാർട്ടികൾക്ക് പുറമെ ആർജെഡി, എൻ സി പി. ഡി എം കെ, എസ് പി എന്നീ പ്രതിപക്ഷ പാർടികൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ധനവില വർധന: തിങ്കളാഴ്ച കോൺഗ്രസിന്റെ ഭാരത് ബന്ദ്, ഇടതുപാർട്ടികളുടെ ഹർത്താൽ

കേരളത്തിൽ ഭാരത് ബന്ദ് ഇല്ലാത്തത് എന്തുകൊണ്ട്? 10 കാര്യങ്ങൾ...പ്രതിപക്ഷത്തിന് ശക്തിയുള്ള സംസ്ഥാനങ്ങളിൽ റോഡ്-റെയിൽ ഗതാഗതത്തെ ബന്ദ് ബാധിക്കാനാണ് സാധ്യത. അതേസമയം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തോട് യോജിപ്പില്ലെന്ന തൃണമൂൽ കോൺഗ്രസിന്റെയും ബി.എസ്.പിയുടെയും നിലപാട് കോൺഗ്രസിന് തിരിച്ചടിയായി.
>

Trending Now