തിങ്കളാഴ്ച ഭാരത് ബന്ദ്; കേരളത്തിൽ ഹർത്താൽ

webtech_news18 , News18 India
ന്യൂഡൽഹി: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ചു കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3 വരെയാണ് ബന്ദ് ആചരിക്കുക. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് ധർണയും സംഘടിപ്പിക്കും. ഇടത് പാർട്ടികൾക്ക് പുറമെ ആർജെഡി, എൻ സി പി. ഡി എം കെ, എസ് പി എന്നീ പ്രതിപക്ഷ പാർടികൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.കേരളത്തിൽ ഭാരത് ബന്ദ് ഇല്ലാത്തത് എന്തുകൊണ്ട്? 10 കാര്യങ്ങൾ...


പ്രതിപക്ഷത്തിന് ശക്തിയുള്ള സംസ്ഥാനങ്ങളിൽ റോഡ്-റെയിൽ ഗതാഗതത്തെ ബന്ദ് ബാധിക്കാനാണ് സാധ്യത. അതേസമയം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തോട് യോജിപ്പില്ലെന്ന തൃണമൂൽ കോൺഗ്രസിന്റെയും ബി.എസ്.പിയുടെയും നിലപാട് കോൺഗ്രസിന് തിരിച്ചടിയായി.ഇന്ധനവില വർധന: തിങ്കളാഴ്ച കോൺഗ്രസിന്റെ ഭാരത് ബന്ദ്, ഇടതുപാർട്ടികളുടെ ഹർത്താൽഎന്നാൽ കേരളത്തിൽ ബന്ദിനു പകപം ഹർത്താലാണ് ഉണ്ടാവുകയെന്ന് കെപിസിസി അധ്യക്ഷൻ എംഎം ഹസൻ അറിയിച്ചു. രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
>

Trending Now