ഇന്ധനവില വര്‍ധന; തിങ്കളാഴ്ച ഭാരത് ബന്ദ്

webtech_news18
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്. പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. കോൺഗ്രസിന് പിന്നാലെ ഇടതുപാർട്ടികളും തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തുരാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെയാണ് ബന്ദ്. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ധര്‍ണ നടത്തുമെന്നും ണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.

ബന്ദിന് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്നും നേതാക്കള്‍ അറിയിച്ചു.അശോക് ഗഹ് ലോട്ട്, മോത്തിലാല്‍ വോറ, ആനന്ദ് ശര്‍മ്മ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.LIVE: Press briefing by Shri @ashokgehlot51, Shri Motilal Vora, Shri @AnandSharmaINC and Shri @rssurjewala. https://t.co/GhXV73xeoc


>

Trending Now