മക്കളെ കൊലപ്പെടുത്തിയ ഭാര്യ ബിരിയാണി കടക്കാരനൊപ്പം ഒളിച്ചോടി; വിജയ് യെ ആശ്വസിപ്പിച്ചും സങ്കടപ്പെട്ടും രജനീകാന്ത്

webtech_news18
ചെന്നൈ: ജീവനുതുല്യം സ്‌നേഹിച്ചിരുന്ന ഭാര്യ പൊന്നോമനകളായ മക്കളെ കൊലപ്പെടുത്തി കാമുകനൊപ്പം ഇറങ്ങിപ്പോയതിന്റെ ഞെട്ടല്‍ വിട്ടുമാറാത്ത വിജയ് യെ ആശ്വസിപ്പിച്ച് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്.കുണ്ട്രത്തൂരിലാണ് രണ്ടു മക്കളെ കൊലപ്പെടുത്തി അഭിരാമിയെന്ന യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. എന്നാല്‍ കാമുകനായ സന്ദരത്തിനൊപ്പം കേരളത്തിലേക്കു കടന്ന അഭിരാമിയ പൊലീസ് പിടികൂടിയിരുന്നു.


 


രജനിയുടെ കടുത്ത ആരാധകാനാണ് അഭിരാമിയുടെ ഭര്‍ത്താവ് വിജയ്. വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് രജനീകാന്ത് വിജയ് യെ ആശ്വസിപ്പിച്ചത്. തന്റെ രണ്ടു മക്കളും രജനിയുടെ കടുത്ത ആരാധകാരായിരുന്നെന്ന് വിജയ് താരത്തോട് പറഞ്ഞു.മരിക്കുന്നതിന്റെ തലേദിവസം 'കാലാ' എന്ന സിനിമയിലെ ഡയലോഗുകള്‍ വച്ച് ഇരുവരും ഡബ്‌സ്മാഷ് ചെയ്തിരുന്നു. വികാരനിര്‍ഭരമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ജീവിതകഥ കേട്ട് ഒരുഘട്ടത്തില്‍ രജനീകാന്തിന്റെയും കണ്ണുനിറഞ്ഞു.സംഭവം ഇങ്ങനെ:വിജയ്യും അഭിരാമിയും എട്ടു വര്‍ഷം മുന്‍പാണു പ്രണയിച്ചു വിവാഹം കഴിച്ചത്. ഇതിനിടെ വീടിനു സമീപത്തെ ബിരിയാണി കടയിലെ സുന്ദരവുമായി അഭിരാമി അടുത്തു. ഇതിനു പിന്നാലെ ഭര്‍ത്താവിനെയും കുട്ടികളെയും കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു. ഇതിനായി അഭിരാമി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി.

എന്നാല്‍ ബാങ്കില്‍ തിരക്കുള്ളതിനാല്‍ വിജയ് വീട്ടിലെത്താന്‍ വൈകി. ഇതിനിടെ മക്കള്‍ക്കു വിഷം നല്‍കിയ ശേഷം അഭിരാമി വീടുവിട്ടിറങ്ങി. വിജയ് പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് മക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.പൊലീസ് അഭിരാമിയുടെ മോബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് നാഗര്‍കോവിലിലെ ലോഡ്ജില്‍ നിന്നും പിടികൂടിയത്. സുന്ദരത്തെ ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്. പൊലീസ് എത്തുമെന്ന് ഉറപ്പുള്ളതിനാലാണ് രണ്ടിടത്ത് താമസിച്ചതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു.
>

Trending Now