ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം

webtech_news18 , News18 India
ന്യൂഡൽഹി: ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിന് ഡൽഹിയിൽ ഇന്ന് തുടക്കം. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നിർവ്വാഹകസമിതി വിലയിരുത്തും. പട്ടിക ജാതി/ പട്ടിക വർഗ നിയമ ഭേദഗതിയെ തുടർന്ന് ഉന്നത ജാതിക്കാരുടെ പ്രതിഷേധം ശക്തമാക്കുന്നതിനാൽ ഇതിനെ നേരിടാനുള്ള തന്ത്രങ്ങൾക്ക് യോഗം രൂപം നൽകും.മോഡി സർക്കാർ തീരുമാനങ്ങൾ സാമൂഹിക നീതി, സാമ്പത്തിക വിജയം എന്നീ മേഖലകളിൽ ഉണ്ടാക്കിയ നേട്ടങ്ങൾ ഉയർത്തിക്കാണിക്കാൻ ആകും നിർവാഹക സമിതിയിലെ തീരുമാനങ്ങൾ.


ഇന്ധന വിലവർധനവിന് കാരണം യുപിഎ കാലത്തെ തീരുമാനങ്ങൾ ആണെന്നും ബിജെപി ചൂണ്ടികാണിക്കും. ഇന്ന് ബിജെപി അധ്യക്ഷൻ അമിത് ഷായും നാളെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും യോഗത്തെ അഭിസംബോധന ചെയ്യും.
>

Trending Now