കാറിൽ ചെറിയ പോറൽ വീണാൽ വിഷമിക്കുന്നവർ, ആദ്യ ഡ്രൈവിൽ 7 കോടിയുടെ കാറിന് സംഭവിച്ചത് കാണുക

webtech_news18
സ്വന്തമായി ഒരു കാർ വാങ്ങുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. വില കൂടിയതോ കുറഞ്ഞതോ ആകട്ടെ, കാറിന്റെ പെയിന്റിൽ ചെറിയ പോറൽ വീണാൽ പോലും സഹിച്ചെന്നുവരില്ല. അങ്ങനെയുള്ളപ്പോൾ ഏഴുകോടിയുടെ റോള്‍സ് റോയ്സ് ഗോസ്റ്റ് കാർ വാങ്ങി ആദ്യ ഡ്രൈവിൽ തന്നെ അപകടത്തിൽപ്പെട്ട ഹതഭാഗ്യനായ ഉടമയുടെ കാര്യം പറയേണ്ടതുണ്ടോ?


മുംബൈയിൽ ഇന്നു രാവിലെയാണ് സംഭവം. പോണ്ടിച്ചേരിയിൽ നിന്നുള്ള താൽക്കാലിക രജിസ്ട്രേഷനുള്ള വാഹനം ജൂഹു ബീച്ചിന് മുന്നിൽ അപകടത്തിൽപ്പെടുകയായിരുന്നു. ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ കാർ ചെറിയ മതിലും തകർത്തു. ഇടിയുടെ ആഘാതത്തിൽ ബമ്പറിനും വണ്ടിയുടെ ബോഡിക്കും കേടുപാടുപറ്റി. റോൾസ് റോയ്സ് കാറാണ് ഇടിച്ചതെന്ന് അറിഞ്ഞതോടെ സംഭവസ്ഥലത്ത് ആൾക്കൂട്ടമായി.റിക്കവറി ട്രക്ക് എത്തി കാറിന് കൂടുതൽ കേടുപാടുകൾ വരുത്താതെ കയറിൽ കെട്ടി ഉയർത്താൻ ശ്രമിച്ചെങ്കിലും ആദ്യശ്രമം പരാജയപ്പെട്ടു. ട്രക്കിലേക്ക് എളുപ്പത്തിൽ മാറ്റാൻ കഴിയാത്ത രീതിയിലായിരുന്നു കാറിന്റെ സ്ഥാനം. ഒടുവിൽ ജനങ്ങളുടെയും പൊലീസിന്റെയും സഹായത്തോടെ കാറിനെ ട്രക്കിലേക്ക് കയറ്റി.  
>

Trending Now