വധുവിന്റെ വാട്സ്ആപ്പ് ചാറ്റ് പണിയായി; വരൻ വിവാഹത്തിൽ നിന്ന് പിന്മാറി

Gowthamy GG , News18
ലഖ്നൗ: വധുവിന്റെ അമിത വാട്സ്ആപ്പ് ഉപയോഗം കാരണം വരനും കൂട്ടരും വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. യുവതി കൂടുതൽ സമയവും വാട്സ്ആപ്പിൽ സമയം ചെലവഴിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്ന് വരന്റെ ബന്ധുക്കൾ ആരോപിച്ചു. ഇതിനു പിന്നാലെയാണ് സെപ്തംബർ അഞ്ചിന് നടക്കാനിരുന്ന വിവാഹത്തിൽ നിന്ന് വരനും ബന്ധുക്കളും പിന്മാറിയത്.വിവാഹത്തിനായി വധുവും ബന്ധുക്കളും കാത്തിരിക്കുന്നതിനിടെയാണ് പിന്മാറിയ വിവരം വരന്റെ വീട്ടുകാർ ഫോണിൽ വിളിച്ച് അറിയിച്ചത്. അതേസമയം വരന്റെ വീട്ടുകാർക്കെതിരെ സ്ത്രീധന ആരോപണവുമായി വധുവിന്റെ കുടുംബം രംഗത്തെത്തി.


വരന്റെ വീട്ടുകാർ 65 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടുവെന്നാണ് വധുവിന്റെ ബന്ധുക്കൾ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇരു കൂട്ടരും അംറോഹ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
>

Trending Now