ഇന്ധനവില വർധന: തിങ്കളാഴ്ച കോൺഗ്രസിന്റെ ഭാരത് ബന്ദ്, ഇടതുപാർട്ടികളുടെ ഹർത്താൽ
webtech_news18
ന്യൂഡൽഹി: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കോണ്‍ഗ്രസ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. അന്നേദിവസം രാജ്യവ്യാപക ഹർത്താൽ നടത്തുമെന്ന് ഇടതുസംഘടനകളും പ്രഖ്യാപിച്ചു.രാവിലെ 9 മുതൽ വൈകിട്ട് 3 മണി വരെയായിരിക്കും കോൺഗ്രസിന്റെ ഭാരത്ബന്ദ്. വാഹനങ്ങൾ തടയില്ല. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങൾ, ധർണകൾ എന്നിവ നടത്തും. പ്രതിപക്ഷ കക്ഷികൾ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കോൺഗ്രസ് വ്യക്തമാക്കി.
സിപിഎം, സിപിഐ (എംഎൽ), എസ്യുസിഐ (കമ്യൂണിസ്റ്റ്), ആർഎസ്പി തുടങ്ങിയ പാർട്ടികളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ ജനത്തിനുമേൽ അഭൂതപൂർവമായ സാമ്പത്തികഭാരമാണ് ഏൽപ്പിക്കുന്നതെന്നു സംയുക്ത പ്രസ്താവനയിൽ ഇടതുപാർട്ടികൾ കുറ്റപ്പെടുത്തി.രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ച്ചയിലേക്ക് തള്ളിവിടുന്ന ഇന്ധന വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. അഞ്ചുമാസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന് 6.50 രൂപയും ഡീസലിന് 4.70 രൂപയുമാണ് വര്‍ധിച്ചത്.
>